KeralaLatest

മുല്ലപെരിയാറില ജലനിരപ്പ് കുറയ്ക്കണം

“Manju”

പി.വി.എസ്

ശ്രീജ.എസ്

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരയുള്ള മാസങ്ങളില്‍ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ഓഗസ്റ്റ് 24 ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേരളം ഉള്‍പ്പടെയുള്ള കേസിലെ കക്ഷികള്‍ക്ക് ജലനിരപ്പ് താഴ്ത്തുന്നതിനെ സംബന്ധിച്ച്‌ നിലപാട് അറിയിക്കാം എന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

മണ്‍സൂണ്‍ കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 130 അടി ആയി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശിയായ റസ്സല്‍ ജോയ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രളയകാല മുന്നൊരുക്കങ്ങൾ :മലപ്പുറത്ത് എ ഡി എമ്മിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

മലപ്പുറം: ജില്ലയിലെ പ്രളയകാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് എ.ഡി.എം എൻ.എം. മെഹറലിയുടെ നേതൃത്വത്തിൽ യോഗംചേർന്നു. 85,000 പ്രളയബാധിതർക്ക് താമസിക്കാൻകഴിയുന്ന 549 ക്യാമ്പുകൾ സജ്ജീകരിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് നാലുതരത്തിലുള്ള ക്യാമ്പുകളാണ് തയ്യാറാക്കുന്നത്. പ്രളയത്തിൽ ഒറ്റപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അവശ്യരക്ഷാ ഉപകരണങ്ങളോടുകൂടി പോലീസ്, അഗ്‌നിരക്ഷാസേന, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെ നിയോഗിക്കും.

Related Articles

Back to top button