IndiaKeralaLatest

ബാല്‍ക്കണിയിലെ ഗ്രില്ലില്‍ ഒരു വയസുകാരന്റെ തലകുടുങ്ങി- ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

“Manju”

കൊച്ചി: കോതമംഗലത്ത് കളിക്കുന്നതിനിടെ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ തലകുടുങ്ങിയ ഒരു വയസുകാരനെ ഫയര്‍ഫോഴ്സ് സംഘം രക്ഷിച്ചു. പള്ളിപ്പടിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകന്‍ ഗോകുലാണ് അരമണിക്കൂറോളം ഗ്രില്ലിനുള്ളില്‍ തലകുടുങ്ങി കിടന്നത്.
തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ രക്ഷിതാക്കള്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഗ്രില്ലിന്റെ കമ്പി അറുത്ത് മാറ്റിയാണ് കുഞ്ഞിനെ രക്ഷിച്ചത്

Related Articles

Back to top button