LatestThiruvananthapuram

ബയോ മാഗ്നറ്റിക് മാട്രസ് സ്റ്റാള്‍ ഒരുക്കുന്നു

“Manju”

പോത്തന്‍കോട്: ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കരുത്ത് ശരീരത്തിന് സമ്മാനിക്കുന്ന ബയോമാഗ്നറ്റിക് മാട്രസിന്റെ സ്റ്റാളുകള്‍ പൂജിതപീഠം സമര്‍പ്പാണഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരിയില്‍ ഒരുക്കുന്നു. ആനന്ദം വുഡ് ഇന്‍ഡസ്ട്രീസ് കൊട്ടാരക്കരയാണ് സ്റ്റാളുകള്‍ ഒരുക്കുന്നത്.

മാട്രസില്‍ കിടക്കുമ്പോള്‍ നിയോ ഡയമിസം എന്ന കാന്തിക വസ്തു ശരീരത്തിലെ അയണിനെയും രക്തക്കുഴലുകളെയും സെല്ലുകളേയും ഉത്തേജിപ്പിച്ച് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കുറയ്ക്കുന്നതിന് കാരണമാകുന്നുവെന്ന് കമ്പനി ഉടമസ്ഥര്‍ പറഞ്ഞു. സോറിയാസിസ്, വെരിക്കോസ് വെയിന്‍, മൈഗ്രേയിന്‍ എന്നീ രോഗങ്ങള്‍ക്ക് ബയോമാഗ്നറ്റിക് മാാട്രസ് ഉപയോഗിച്ചതിന് ശേഷം മാറ്റമുണ്ടായതായി അനുഭവസ്ഥര്‍ പറയുന്നു.

മാഗ്നിറ്റിക് വാട്ടര്‍പാഡും സ്റ്റാളുകളില്‍ പ്രദര്‍ശനത്തിനുണ്ടാവും. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുമ്പോള്‍ രോഗാണുക്കള്‍ ഇല്ലാതാവുമെങ്കിലും അതിലെ ഓക്‌സിജനും ധാതുക്കളും കുറയും. ഈ സ്ഥിതിക്ക് പരിഹാരമായാണ് മാഗ്്‌നറ്റിക് വാട്ടര്‍പാഡ് ഉപയോഗിക്കുന്നതെന്ന് വിലയിരുത്തുനനു. ഇത് വെള്ളത്തെ പെട്ടെന്ന് ആഗിരണം ചെയ്യാനും ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കാനും ഇത് സഹായിക്കും. ഇതില്‍ നിന്ന് ജീവിതശൈലി രോഗങ്ങളില്‍ നിന്ന് ഒരുപരിധിവരെ രക്ഷനേടാം. വാഹനങ്ങളിലും കസേരകളിലും ഉപയോഗിക്കാവുന്ന നിയോ ഡയമിസം പതിച്ച സീറ്റ് കവറും സ്റ്റാളില്‍ പ്രദര്‍ശനത്തനുണ്ടാവും.പൂജിതപീഠം സമര്‍പ്പാണാഘോഷത്തിന്റെ ഭാഗമായി മറ്റ് സ്റ്റാളുകളും ആശ്രമത്തില്‍ ഒരുക്കുന്നുണ്ട്.

Related Articles

Back to top button