KeralaLatest

പൂജിതപീഠത്തിന് പ്രിസൈസ് ഐ.കെയര്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം അര്‍ദ്ധവാര്‍ഷിക കുംഭമേളയോടനുബന്ധിച്ച് തിരുവനന്തപുരം പ്രിസൈസ് ഐ കെയറിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് ആരംഭിചു. പ്രിസൈസ് ഐ.കെയര്‍ ഹോസ്പിറ്റലിലെ ഒപ്താല്‍മോളജിസ്റ്റ് ഡോക്ടർ അശ്വതി ജെ. യു.വിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ക്യാമ്പ് നയിക്കുന്നത്. ഇന്ന് (22-2-2024) വ്യാഴാഴ്ച രാവിലെ 11 മണിക്ക് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ചിത്തപ്രകാശ ജ്ഞാന തപസ്വി നിര്‍വ്വഹിച്ചു.

തെക്കൻ കേരളത്തിൽ ഉയർന്ന നിലവാരമുള്ള മെഡിക്കൽ, ശസ്ത്രക്രിയാ നേത്ര പരിചരണം നൽകുന്ന മുൻനിര സേവന ദാതാക്കളിൽ ഒന്നാണ് പ്രിസൈസ് ഐ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. അത്യാധുനിക ഉപകരണങ്ങൾ, പ്രതിബദ്ധതയുള്ള ടീം, വിദഗ്ധരും പ്രശസ്തരുമായ നേത്രരോഗ വിദഗ്ധർ എന്നിവയാൽ സജ്ജമായതാണ് പ്രിസൈസ് ഐ ഹോസ്പിറ്റല്‍.

ഈ ക്യാമ്പിലെ പ്രത്യേകതകള്‍ :
1.
വിഷൻ ടെസ്റ്റ്.
2.
കൗൺസിലിംഗ്
3.
ഡോക്ടർ കൺസൾട്ടേഷൻ
3.
പ്രിവിലേജ് കാർഡ് വിതരണം (പ്രിസൈസ് ഐ ഹോസ്പിറ്റലിൽ4 കുടുംബാംഗങ്ങൾക്ക് സൗജന്യ നേത്ര പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും.)

സേവനങ്ങള്‍ക്ക്: അഭിലാഷ് എസ്
മാനേജർ, പ്രിസൈസ് ഐ കെയർ,
തിരുവനന്തപുരം-9895556688.

Related Articles

Back to top button