KeralaLatest

ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം പുന:രാരംഭിക്കണം

“Manju”

പാലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച്‌ എ.ഐ.വൈ.എഫ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി.

മണ്ഡലം പ്രസിഡന്റ് ജോമോന്‍ ജോണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമരം ജില്ലാ പ്രസിഡന്റ് റെനീഷ് കാര്യമറ്റം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.എസ്.സന്തോഷ് കുമാര്‍, വിനീത് പി.വിജയന്‍, ഗോകുല്‍ ഇളംകുളം, ഫെലിക്‌സ് മാത്യു, സുനീഷ് എം.ആര്‍, അമല്‍ ജോസ്, ജിബി തോമസ്, ബിനീഷ്‌അഗസ്റ്റിന്‍, ഷജിത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button