IndiaLatest

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് ആര്‍ടി‌പി‌സിആര്‍ നിര്‍ബന്ധമാക്കരുത്

“Manju”

ന്യൂഡല്‍ഹി: രണ്ട് വാക്‌സീനുകള്‍ എടുത്തവര്‍ക്ക് അന്തര്‍സംസ്ഥാന യാത്രയ്ക്ക് ആര്‍‌ടി‌പി‌സിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും യാത്രയുടെ കാര്യത്തില്‍ ഒരു ഏകീക്രതമായ പ്രോട്ടോക്കോള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം സംസ്ഥാനസെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

നിലവില്‍ ചില സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്സീനും എടുത്തവരെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും കര്‍ണാടക,ഗോവ ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരായാലും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നീര്‍ബന്ധിമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം.

Related Articles

Back to top button