KeralaLatest

പൗര്‍ണമി ദീപപ്രദക്ഷിണം ഭക്തിസാന്ദ്രം

“Manju”

പോത്തന്‍കോട്: വ്രതശുദ്ധിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ കുംഭമാസത്തിലെ പൗര്‍ണമി ആഘോഷിച്ചു. പൗര്‍ണമിയോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും കുംഭം- ദീപപ്രദക്ഷിണവും നടന്നു.

വൈകിട്ട് ആറുമണിയോടുകൂടി സന്ന്യാസി സന്ന്യാസിനിമാരുടെ നേതൃത്വത്തിലാണ് കുംഭ-ദീപ പ്രദക്ഷിണം നടന്നത്. അഖണ്ഡമന്ത്രാക്ഷരീമുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുഭക്തര്‍ കുംഭങ്ങള്‍ ശിരസ്സിലേറ്റിയും താലത്തില്‍ ദീപമേന്തിയും  സന്ധ്യാനേരത്ത് ആശ്രമം വലംവച്ചു.

ഇന്നലെ വൈകുന്നേരം ആറുമണിക്കും രാത്രി 12 മണിക്കും ഇന്ന് രാവിലെ അഞ്ചുമണിയുടെ ആരാധനയ്ക്ക് ശേഷവുമാണ് കുംഭം, ദീപപ്രദക്ഷിണം നടന്നത്. ശാന്തിഗിരിയില്‍ ഗുരുവാക്കനുസരിച്ചാണ് ഓരോരുത്തരും പൗര്‍ണ്ണമി വ്രതം അനുഷ്ഠിക്കുന്നത്

പൗര്‍ണ്ണമി ദിവസത്തില്‍ പ്രാര്‍ത്ഥനാ സങ്കല്പത്തോടെ സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ ഉപവാസമനുഷ്ഠിക്കുന്നവരും, ഒരിക്കലനുഷ്ഠിക്കുന്നവരും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പൗര്‍ണ്ണമി വ്രതം വിദ്യാലാഭത്തിന് അത്യുത്തമം.

ദക്ഷിണേന്ത്യയില്‍ ഇത് പൂര്‍ണിമ എന്നും അറിയപ്പെടുന്നു. അന്നേ ദിവസത്തെ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനവും മുജ്ജന്മ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്നാണ് വിശ്വാസം.

Related Articles

Back to top button