KeralaLatest

ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമര്‍ശിക്കാമോ? ഷിബു ചക്രവര്‍ത്തിയോട് മുഖ്യമന്ത്രി

“Manju”

തൃശൂര്‍: സാംസ്‌കാരിക മുഖാമുഖത്തില്‍ ഷിബു ചക്രവര്‍ത്തിയുടെ ചോദ്യത്തോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവര്‍ത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടപ്പിച്ചത്്. ‘അഭിപ്രായം പറയാന്‍ ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമര്‍ശിക്കാമോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘നമുക്കൊരു കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് 10 വര്‍ഷമായി. കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ’ എന്നായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ ചോദ്യം.

ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. കെ ആര്‍ നാരയണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുഴുവന്‍ കുഴപ്പമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനൊടൊന്നും യോജിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നാലെയായിരുന്നു അവസരം തന്നാല്‍ എന്തും പറയാമോ എന്ന് ദേഷ്യപ്പെട്ടത്. ആ സ്ഥാപനം ഏറ്റവും നല്ല കരങ്ങളില്‍ തന്നെയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Related Articles

Back to top button