IndiaLatest

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ: ചോദ്യം പാഠ്യപദ്ധതിക്ക് പുറത്തുനിന്നെങ്കില്‍ പരാതിപ്പെടാം

“Manju”

ന്യൂഡല്‍ഹി: സി.ബി.എസ്.. 10, 12 ക്ലാസ് ബോർഡ് പരീക്ഷയില്‍ ചോദ്യം പാഠ്യപദ്ധതിക്ക് പുറത്തുനിന്നെങ്കില്‍ പരാതിപ്പെടാമെന്ന് ബോർഡ്.പാഠ്യപദ്ധതിക്ക് പുറത്തുനിന്നുള്ളതോ പേപ്പറില്‍ തെറ്റായതോ ആയ ചോദ്യങ്ങള്‍ കാണുമ്ബോള്‍ വിദ്യാർഥികള്‍ ആശങ്കാകുലരാകുന്നത് പരിഗണിച്ചാണ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയത്.

ഇത്തരം സന്ദർഭങ്ങളില്‍ ഉടൻതന്നെ ഇൻവിജിലേറ്ററെ അറിയിക്കണം. ഇത് ഇൻവിജിലേറ്റർ സ്കൂളിലെ പരീക്ഷ സൂപ്പർവൈസറെ അറിയിക്കണം. വിദ്യാർഥിയുടെ സംശയങ്ങള്‍ അവലോകന റിപ്പോർട്ട്, ചോദ്യപ്പേപ്പറിന്റെ പകർപ്പ് എന്നിവ ഉള്‍പ്പെടുത്തി ബോർഡിന് മെയില്‍ ചെയ്യണം. റിപ്പോർട്ടില്‍ ചോദ്യപ്പേപ്പറിലെ പിശകുകള്‍, പ്രിന്റ് നിലവാരം, പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണോ ചോദ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.

പരീക്ഷാദിവസംതന്നെ ഈ റിപ്പോർട്ട് തയ്യാറാക്കി ബോർഡിന് സമർപ്പിക്കേണ്ടത് ആവശ്യമാണ്. സി.ബി.എസ്.. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ രാജ്യത്തുടനീളവും 26 വിദേശരാജ്യങ്ങളിലും നടക്കുകയാണ്. 39 ലക്ഷത്തിലധികം വിദ്യാർഥികള്‍ പരീക്ഷയെഴുതുന്നു. പത്താംക്ലാസിലെ ബോർഡ് പരീക്ഷകള്‍ മാർച്ച്‌ 13-ന് അവസാനിക്കും. 12-ാം ക്ലാസ് ബോർഡ് പരീക്ഷകള്‍ ഏപ്രില്‍ രണ്ടിനും.

Related Articles

Back to top button