IndiaLatest

ഇ.ഡിയുടെ ഏഴാമത്തെ സമന്‍സും തള്ളി അരവിന്ദ് കെജ്രിവാള്‍; ചോദ്യം ചെയ്യലിന് ഹാജരാകില്ല

“Manju”

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഏഴാം തവണയാണ് ഇ.ഡിയുടെ സമന്‍സ് കെജ്രിവാള്‍ തള്ളുന്നത്.

ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രിക്ക് ഏഴാമത്തെ സമന്‍സ് അയച്ചത്. നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച് കെജ്രിവാള്‍ ഇതുവരെയുള്ള എല്ലാ സമന്‍സുകളും ഒഴിവാക്കിയിരുന്നു.

ഡല്‍ഹി മദ്യനയ കേസില്‍ നേരത്തേയുള്ള സമന്‍സുകള്‍ ഒഴിവാക്കിയതിന് ഇ.ഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിടില്ലെന്നും എ.എ.പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button