KeralaLatestThiruvananthapuram

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങാവാൻ നഗരസഭ

“Manju”

എസ് സേതുനാഥ്

കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് നഗരസഭ ഏറ്റെടുക്കുന്നതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനായി പൊതുജനങ്ങളുടെ സഹായവും മേയർ അഭ്യർത്ഥിച്ചു.
കോവിഡ് -19 ന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായം നേരിട്ട് എത്തിക്കാൻ കഴിയാത്തതുകൊണ്ട് അത് ഓൺലൈനായി നൽകാനുള്ള സംവിധാനമാണ് നഗരസഭ ഏർപ്പെടുത്തുന്നത് .

ഇതിനായി മലയാളികൾക്കാകെ സംഭാവന നൽകാൻ നഗരസഭ ഒരു വെബ് പോർട്ടൽ ആരംഭിക്കുകയാണ് .

help.covid19tvm.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സഹായം നൽകേണ്ടത് . തികച്ചും സുതാര്യമായി ഈ സഹായം അവരിൽ എത്തിക്കുന്നതിനുവേണ്ടി ഇതിലേയ്ക്ക് സംഭാവന ചെയ്യുന്ന മുഴുവൻ ആളുകളുടെയും വിശദവിവരം ഈ പോർട്ടലിൽ കൂടി പരസ്യപ്പെടുത്തും.

ഇതിലൂടെ കേരളത്തിന്റെ സ്വന്തം സൈന്യത്തെ സ്‌നേഹിക്കുന്ന ലോകത്താകമാനമുള്ള മലയാളികൾ സഹായം നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു.

തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റാണ് ലഭ്യമാക്കുന്നത്. കൺസ്യൂമർ ഫെഡിനാണ് വിതരണ ചുമതല .

ഇതിലേയ്ക്കായി ഒരു കുടുംബത്തിന് 1000 , രൂപ എന്നനിലയിൽ എത്ര കുടുംബങ്ങളെ വേണമെങ്കിലും പൊതുജനങ്ങൾക്ക് സഹായിക്കാം .

കേരളത്തിന്റെ സ്വന്തം സേനയുടെ ദുരിത കാലത്തെ ജീവിതത്തിന് കൈത്താങ്ങാവാൻ കേരളത്തിൽ ആകമാനമുള്ള സ്ഥാപനങ്ങൾ , വ്യക്തികൾ , സംഘടനകൾ , അസോസിയേഷനുകൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളും സഹായം നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു.

Related Articles

Back to top button