IndiaInternationalKeralaLatest

ഇന്‍ വെസല്‍ കമ്പോസ്റ്റിങ് ഉപകരണം കണ്ടുപിടിച്ച കുസാറ്റ് അദ്ധ്യാപകന് പേറ്റന്റ്

“Manju”

ശ്രീജ.എസ്

കൊച്ചി: അടുക്കള മാലിന്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള ഇരട്ട അറകളോട് കൂടിയ ‘ഇന്‍ വെസല്‍ കമ്പോസ്റ്റിങ്’ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്‍വയോമെന്റല്‍ സ്റ്റഡീസിലെ അസി. പ്രൊഫ.ഡോ. എം. ആനന്ദിന് പേറ്റന്റ് ലഭിച്ചു. പൂര്‍ണ്ണമായും അടച്ച എയ്‌റോബിക് കമ്പോസ്റ്റിങ് സിസ്റ്റം ആയതുകൊണ്ടുതന്നെ അഴുകുന്ന മാലിന്യങ്ങള്‍ ശുചിത്വത്തോടെയും പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെയും ജൈവവളമാക്കാം എന്നതാണ് ഇതിന്റെ നേട്ടം.

ഇന്‍ വെസല്‍ കമ്പോസ്റ്റിങ് ഉപകരണം

കുറഞ്ഞ സ്ഥലത്ത് സ്ഥാപിക്കാനും ഉപയോഗിക്കാനും കഴിയുന്നതിനാല്‍ ‘ഇന്‍ വെസല്‍ കമ്പോസ്റ്റിങ്’ എന്ന ആശയത്തിന് ഇന്ത്യയില്‍ വലിയ സാധ്യതകളാണ് ഉള്ളത്. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ മാലിന്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. പരമ്പരാഗത കമ്പോസ്റ്റിങ് രീതികളെ അപേക്ഷിച്ച്‌ വൃത്തിയുള്ളതും ചെലവ് കുറഞ്ഞതുമാണ് പുതിയ സംവിധാനം. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം, പരിപാലനം, തൊഴില്‍ ചെലവ് എന്നിവ കൊണ്ട് കുറഞ്ഞ മുതല്‍ മുടക്കില്‍ ഈ കമ്പോസ്റ്റിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം.

Related Articles

Back to top button