IndiaLatest

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

“Manju”

ദില്ലി: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ മുഖമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നവജ്യോത് സിംഗ് സിദ്ദു.എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനെ പൊളിച്ചിരിക്കുകയാണ്. പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. ചരണ്‍ജിത്ത് സിംഗ് ചന്നിക്കുള്ള രാഷ്ട്രീയ വിജയം കൂടിയാണിത്. കോണ്‍ഗ്രസ് ചന്നിയെയും ഇത്തവണ ഉയര്‍ത്തി കാണിക്കുന്നില്ല.പകരം വിഷയങ്ങളില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ചന്നിക്കും സിദ്ദുവിനും പരസ്പരം കടുത്ത പോരാട്ടങ്ങള്‍ നടത്താന്‍ ഈ നീക്കം സഹായകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

Related Articles

Back to top button