InternationalLatest

ശ്രീലങ്കയ്ക്ക് പ്രകൃതിയുടെ സഹായമായി 310 കിലോഗ്രാം ഭാരമുള്ള ഇന്ദ്രനീലം.

“Manju”

കൊളംബോ : സാമ്പത്തിക ബുദ്ധിമുട്ടില്‍ കഷ്ടപ്പെടുന്ന ശ്രീലങ്കയ്ക്ക് പ്രകൃതിയുടെ സഹായമായി 310 കിലോഗ്രാം ഭാരമുള്ള ഇന്ദ്രനീലം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത രത്നമാണ് കണ്ടെത്തിയത്. ‘ഏഷ്യയുടെ രാജ്ഞി’ എന്ന വിശേഷണത്തോടെ രത്നം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള രത്നപുരത്ത് നിന്നാണ് ഈ ഭാരമേറിയ രത്നക്കല്ല് കണ്ടെത്തിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായ ജെം ആന്‍ഡ് ജ്വല്ലറി അതോറിറ്റി ഉയര്‍ന്ന മൂല്യമാണ് രത്നക്കല്ലിന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
കണ്ടെത്തിയ ഭീമന്‍ രത്നത്തിനുള്ളില്‍ മൂല്യമേറിയ കൂടുതല്‍ വൃത്തിയുള്ള കല്ലുകള്‍ ഉണ്ടായിരിക്കാമെന്നും നാഷണല്‍ ജെം ആന്‍ഡ് ജ്വല്ലറി അതോറിറ്റി ചെയര്‍മാന്‍ തിലക് വീരസിംഹ പറഞ്ഞു. അലുമിനിയം ഓക്‌സൈഡ്, ടൈറ്റാനിയം, ഇരുമ്പ്, നിക്കല്‍ എന്നിവ അടങ്ങിയതാണ് ഈ രത്നത്തിന്റെ പ്രത്യേകതയെന്ന് രത്ന വിദഗദ്ധ ചമില സുരംഗ പറഞ്ഞു.
എന്നാല്‍ അന്താരാഷ്ട്ര സംഘടനകള്‍ ഭീമന്‍ കല്ലിനെ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ശ്രീലങ്കയുടെ നിലവിലെ സാമ്ബത്തിക സാഹചര്യം കണക്കിലെടുത്ത് രത്നം ലോകത്തിന് മുന്നില്‍ വില്‍പ്പനയ്ക്ക് വയ്ക്കുമെന്ന് കരുതുന്നു. കഴിഞ്ഞ ജൂലായിലാണ് ഇത് കണ്ടെടുത്തത്.

Related Articles

Back to top button