KeralaLatest

ഓണത്തിന് സൗരോര്‍ജ്ജം 25,000 വീടുകളില്‍

“Manju”

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 25,000 വീടുകളില്‍ സൗരോര്‍ജ്ജം എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി. പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് സൗരോര്‍ജ്ജം എത്തിക്കുന്നത്.ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുളള വൈദ്യുതി സൗരോര്‍ജ്ജം ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ സാധിക്കും.അതത് സെക്ഷന്‍ ഓഫീസുകള്‍ മുഖാന്തരമോ, ഇ- കിരണ്‍ പോര്‍ട്ടല്‍ വഴിയോ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കും. കുറഞ്ഞ കാലയളവുകൊണ്ട് കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പ്രചരണ പരിപാടികള്‍ കെഎസ്‌ഇബി ആരംഭിച്ചിട്ടുണ്ട്. നിലവില്‍, 14,000 ത്തോളം വീടുകളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ്, അനെര്‍ട്ട് എന്നിവയുടെ സഹായത്തോടെയാണ് സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button