KeralaLatest

രക്തം ചാലിച്ച് സൈനികർക്ക് ഐക്യദാർഢ്യവുമായ് ചൈനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

“Manju”

അനൂപ് എം സി

ഇന്ത്യക്കെതിരെ അതിർത്തിയിൽ ചൈന നടത്തിയ വെടിവെപ്പിൽ ഒരു കേണലും മൂന്ന് സൈനികരും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സാഹചര്യത്തിൽ രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്ത സൈനികരുടെ സ്മരണക്ക് മുന്നിൽ രക്തം ചാലിച്ച് കൊണ്ട് രാജ്യത്തിനുവേണ്ടി ജീവനും രക്തവും നൽകുവാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ ഗാന്ധിസ്ക്വയറിൽ ചൈനക്കെതിരെ പ്രതിക്ഷേധം നടത്തി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ സുധീപ് ജെയിംസ്, കെ കമൽജിത്ത്, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, ഷാജു കണ്ടമ്പേത്ത്, പി.മുഹമ്മദ്‌ ഷമ്മാസ്,അതുൽ വികെ, വരുൺ എം.കെ, നികേത് നാറാത്ത്,ഷിബിൻ ഷിബു,സി.വി.സുമിത്ത് അക്ഷയ് കോവിലകം, നൗഫൽ വാരം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

 

Related Articles

Back to top button