KeralaLatest

റണ്ണിങ് കോൺട്രാക്ട് :റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു

സംസ്ഥാനതല ഉദ്ഘാടനം14 ന്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 14) രാവിലെ 10.30ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവനന്തപുരം ഐ.എം.ജി ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി ഈ സർക്കാറിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട്. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകളിലെ പരിപാലനം ഉറപ്പുവരുത്തുന്നതിനായാണ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിന് തുടക്കമിട്ടത്. ഒന്നും രണ്ടും പാക്കേജുകളിലായി12,322 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി പരിപാലിക്കുകയാണ്. ഈ റോഡുകളുടെ വിശദാംശങ്ങളാണ് പ്രദർശിപ്പിക്കുക. പരിപാലന ചുമതലയുള്ള കരാറുകാർ,ഉദ്യോഗസ്ഥർ എന്നിവരുടെ വിശദാംശങ്ങൾ ബോർഡിൽ രേഖപ്പെടുത്തും. ആ റോഡിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ അക്കാര്യം ജനങ്ങൾക്ക് ഉദ്യോഗസ്ഥരുടേയോ കരാറുകാരുടെയോ ശ്രദ്ധയിൽ പെടുത്താൻ കഴിയും. നേരത്തെ പരിപാലന കാലാവധിയിൽ ഉള്ള റോഡുകളിൽ ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഡി എൽ പി ബോർഡുകൾ സ്ഥാപിച്ചത് ഗുണകരമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.

Related Articles

Back to top button