KeralaLatest

നാല് പുതിയ പുസ്തകങ്ങളുടെ ഇ.പതിപ്പുകള്‍ പ്രസിദ്ധീകരിച്ച് ശാന്തിഗിരി പബ്ലിക്കേഷന്‍

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി പബ്ലിക്കേഷന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ നാല് പുതിയപുസ്തകങ്ങളുടെ ഇബുക്ക് പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഡോ.റ്റി.എസ് സോമനാഥന്‍ രചിച്ച മധുരസ്മൃതി, അഡ്വ.എസ് ജയചന്ദ്രന്‍ രചിച്ച ഗുരുപഥങ്ങളിലെ കന്യാകുമാരി, നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജീവിതത്തെ ആധാരമാക്കി ശ്രീനിലയം ജി. ഫല്‍ഗുനന്‍ രചിച്ച കാരുണ്യത്തിന്റെ കാല്‍പ്പാടുകള്‍ നോവല്‍, ശാരദ ജ്യോതിപുരം രചിച്ച അനുകമ്പ കവിതാ സമാഹാരം എന്നീ പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പാണ് ഇബുക്കായി പ്രസിദ്ധീകരിച്ചത്. വായനക്കാര്‍ക്ക് പബ്ലിക്കേഷന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാം. പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ടും ഇപ്പോള്‍ ലഭിക്കും.

പബ്ലിക്കേഷന്‍ സൈറ്റില്‍ എല്ലാ മാസവും ആദ്ധ്യാത്മിക മാസിക, ആരോഗ്യപത്മം മാസികളുടെ ഓണ്‍ലൈന്‍ പതിപ്പുകളും പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലായി ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഇബുക്കുകളും സൈറ്റില്‍ ലഭ്യമാണ്.

https://www.santhigiriashram.org/publications/malayalam.php

Related Articles

Back to top button