InternationalLatest

നിര്‍മാണത്തിലെ പിഴവ്, ഖത്തറില്‍ കൂടുതല്‍ കാര്‍ മോഡലുകള്‍ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു

“Manju”

ഖത്തര്‍: ഖത്തറില്‍ കൂടുതല്‍ കാര്‍ മോഡലുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. വിതരണക്കാരായ മസ്ദയുമായി സഹകരിച്ചാണ് നടപടി. മസ്ദ CX-60, CX-90 എന്നിവയുടെ 2023 മോഡലുകളാണ് തിരിച്ചുവിളിച്ചത്. സ്റ്റിയറിംഗ് ഗിയര്‍ സ്പ്രിംഗിന്റെ ബലക്കുറവ് കാരണം വീല്‍ സ്റ്റിയറിംഗ് ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസവും ചില കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ലെക്സസ് ഘത, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങളുടെ 2022-2024 മോഡലുകള്‍, സുസുക്കി ജിംനിയുടെ 2018-2019 മോഡലുകള്‍, ഫോര്‍ഡ് എഫ് 150 2023 മോഡല്‍ എന്നിവയാണ് പിന്‍വലിച്ചത്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാര്‍ ഡീലര്‍മാര്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്ന കാമ്പെയ്ന്‍ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 16001 എന്ന കോള്‍ സെന്റര്‍ നമ്പറിലോ, [email protected] എന്ന ഇമെയില്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യാം

 

Related Articles

Back to top button