IndiaLatest

CUET-UG പരീക്ഷാതീയതി മാറ്റുമെന്ന് യുജിസി

“Manju”

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG 2024) തീയതി മാറ്റുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച ശേഷം പരീക്ഷാതീയതി സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നും യുജിസി അറിയിച്ചു.

മേയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ 30-ന് ഫലം പ്രസിദ്ധീകരിക്കുന്നതുള്‍പ്പടെയുള്ള പദ്ധതികളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെയ്ക്കുകയായിരുന്നു. മാര്‍ച്ച്‌ 26 ആണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി.

കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET-UG 2022-ലാണ് ആരംഭിച്ചത്. സംസ്ഥാന സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളും ഇതില്‍ പങ്കുചേരാറുണ്ട്. ചില വിഷയങ്ങള്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും, എഴുത്തുപരീക്ഷയും അടങ്ങുന്ന ഹൈബ്രിഡ് മോഡ് പരീക്ഷ നടത്താനാണ് എൻടിഎയുടെ തീരുമാനം . കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ എഴുത്തുപരീക്ഷ ഒഎംആര്‍ മാതൃകയിലാകും നടത്തുക.

Related Articles

Back to top button