KeralaKozhikodeLatest

ആഭ്യന്തരസർവീസുകൾക്ക് വേണ്ടി കോഴിക്കോട് ഒരുങ്ങി

“Manju”

 

.പ്രജീഷ് വള്ള്യായി
കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായ് ആഭ്യന്തര സർവീസ് തുടങ്ങുമ്പോൾ എയർപോർട്ട് ഒരുപാട് മാറ്റങ്ങളോടെയാണ് നിങ്ങളെ സ്വീകരിക്കുന്നത്.

പൂർണ്ണമായും ‘സാമൂഹിക അകലം’ പാലിച്ചുകൊണ്ടുള്ള ചെക്-ഇന്നും ബോർഡിങ്ങുമാണ് ഞങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.

എയർപോർട്ട് എൻട്രി പോയിന്റ് മുതൽ ബോർഡിങ് വരെയുള്ള അത്തരത്തിലുള്ള പുതിയ ക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജർ ശ്രീ. അജയ് പിള്ള വിശദീകരിക്കുന്നു.

അതിനോടൊപ്പം സെക്യൂരിറ്റി ചെക്കിംഗ് ഏരിയയിൽ വരുത്തിയ ടെക്നിക്കൽ മാറ്റങ്ങളെപ്പറ്റി സി.എൻ.എസ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ.എൻ. നന്ദകുമാർ വിവരിക്കുന്നു.

ബോർഡിങ് പാസ്സ് സ്റ്റാമ്പിങ് ഒഴിവാക്കുവാനുള്ള പ്രത്യേക ക്യാമറകൾ, സാമൂഹിക അകലം പാലിച്ച് പരിശോധനകൾ നടത്തുവാനുള്ള മെറ്റൽ ഡിറ്റക്ടറുകൾ, ടിക്കറ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവ പരിശോധിക്കുവാനുള്ള ക്യാമറ സംവിധാനങ്ങൾ എന്നിങ്ങനെ യാത്രക്കാരെ സ്പർശിക്കാതെ തന്നെ ചെക്കിംഗ് പരമാവധി പൂർത്തീകരിക്കുവാനുള്ള ക്രമീകരണങ്ങളാണ് സി.എൻ.എസ് വിഭാഗം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button