InternationalLatest

ഇന്ത്യന്‍ പ്രവാസി തൊഴിലാളി മരിച്ചാല്‍ 17 ലക്ഷം വരെ നഷ്ടപരിഹാരം; ഇന്‍ഷൂറന്‍സ് പദ്ധതിയുമായി യുഎഇ

“Manju”

ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്കായി പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ. അപകടങ്ങളിലൂടെയോ സ്വഭാവിക കാരണങ്ങളാലോ ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് 17 ലക്ഷം (75000 ദിര്‍ഹം) വരെ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണ്. ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

18 നും 70 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് 37 ദിര്‍ഹം മുതല്‍ 72 ദിര്‍ഹം വരെയുള്ള വാര്‍ഷിക പ്രീമിയങ്ങളിലായാണ് ഇന്‍ഷുറന്‍സ് പ്ലാന്‍ ലഭിക്കുക. അപകടം മൂലമോ സ്വാഭാവിക കാരണങ്ങളാല്‍ മരിക്കുകയോ ചെയ്താല്‍ തിരഞ്ഞെടുത്ത പ്രീമിയം അനുസരിച്ച് പണം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി 12000 ദിര്‍ഹവും നല്‍കും.

യുഎഇയില്‍ 2.27 മില്യണ്‍ ബ്ലൂ കോളര്‍ ജീവനക്കാരാണുള്ളത്. ഈ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളിലെ വിടവ് നികത്താനും കൂടി തയ്യാറാക്കിയ നയമാണ് ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്ന് പറയുന്ന പദ്ധതി. രാജ്യത്ത് പല കമ്പനികളും ആരോഗ്യ ഇന്‍ഷൂറന്‍സും ജോലി സംബന്ധമായ പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നുണ്ട്. എന്നാല്‍ ജീവനക്കാരുടെ സ്വാഭാവിക മരണങ്ങളില്‍ നിര്‍ബന്ധിത പരിരക്ഷ നല്‍കുന്നില്ല. ഇത് നിരവധി തൊഴിലാളികളുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് നിര്‍മാണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുന്‍പ് യുഎഇയിലെ രണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി.

ഏകദേശം 3.35 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ താമസിക്കുന്നത്. ഇതില്‍ 65 ശതമാനം ആളുകളും ബ്ലൂ കോളര്‍ തൊഴിലാളികളാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Related Articles

Back to top button