KeralaLatest

കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാരെ പുറത്താക്കി ഗവര്‍ണര്‍

“Manju”

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇരുവരുടെയും നിയമനത്തില്‍ അപാകത ഉണ്ടെന്നാണ് ഗവര്‍ണര്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് 10 ദിവസം തീരുമാനത്തില്‍ അടിയന്തിര നടപടി ഉണ്ടാകില്ല. ഇതിനിടെ വിസിമാര്‍ക്ക് കോടതിയെ സമീപിക്കാം.

കലിക്കറ്റ് വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സര്‍വ്വകലാശാല വി സി ഡോ. എം വി നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വ്വകലാശാല വിസിമാരുടെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹിയറിങിന് ശേഷമാണ് ഗവര്‍ണറുടെ നടപടി. ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചില്ല.

കോടതി നിര്‍ദേശ പ്രകാരം ഓപ്പണ്‍, ഡിജിറ്റല്‍, കാലിക്കറ്റ, സംസ്‌കൃത സര്‍വകശാല വിസിമാരുമായ ഗവര്‍ണര്‍ ഹിയറിങ് നടത്തിയിരുന്നു. വിസി നിമയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും വിസിയെ നിയമിക്കാന്‍ പാനലിന് പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.

Related Articles

Back to top button