Uncategorized

യുവജന കമ്മിഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ലോങ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തുനിന്ന് അവാർഡിനർഹയായത്. യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസില്‍ ജോസഫിന് കല / സാംസ്‌കാരികം മേഖലയിലാണ് അവാർഡ്. യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം. സാമൂഹിക സേവന മേഖലയില്‍ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാമേഖലയില്‍ ഈ വർഷത്തെ ഇന്ത്യൻ ഐക്കണ്‍ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.

12 വർഷമായി മത്സ്യകൃഷിയില്‍ മാതൃകാ കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം /സംരംഭകത്വം മേഖലയില്‍ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹനായി. കേരളത്തില്‍ ലോകോത്തര നിലവാരമുള്ള സർജിക്കല്‍ ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിർമാണ യൂണിറ്റ് സ്ഥാപിച്ചാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തത്.

Related Articles

Back to top button