InternationalLatest

കൊറിയന്‍ അതിര്‍ത്തിയില്‍ സേനാവിന്യാസം; സംഘര്‍ഷാന്തരീക്ഷം

“Manju”

സോള്‍: ഇരുപക്ഷവും സേനാവിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാന്തരീക്ഷം. ഉത്തരകൊറിയ തങ്ങളുടെ അതിര്‍ത്തിയിലേക്കുകയറി ഡ്രോണ്‍ നിരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ ആരോപിച്ചു. ഇത് വ്യക്തമായ പ്രകോപനമാണെന്നും മുന്നറിയിപ്പ് വെടിവെച്ച്‌ ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു. പ്രകോപനം ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തരകൊറിയന്‍ ഡ്രോണ്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ച്ചയായ ആയുധ പരീക്ഷണവും സൈനിക പരിശീലനവും പ്രകോപനപരമായ പ്രസ്താവനകളുമായി ഇരുരാജ്യങ്ങളും സജീവമാകുമ്ബോള്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം തുടരുകയാണ്.
അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതാണ് ഉത്തരകൊറിയയെ പ്രകോപിക്കുന്നത്. 15000 കിലോമീറ്റര്‍ ദൂരപരിധിയുള്ളത് ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണ് ഉത്തരകൊറിയ ഇതിന് മറുപടി നല്‍കിയത്.

Related Articles

Back to top button