KeralaLatest

ഇന്നു മുതല്‍ മാര്‍ച്ച് 15 വരെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര

“Manju”

വനിതാദിനാചരണത്തിന്റെ ഭാഗമായി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ഇന്നു മുതല്‍ 15 വരെ വനിതകള്‍ക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നു. കെ എസ് ആര്‍ ടി സിയുടെ എല്ലാ യൂണിറ്റില്‍ നിന്നും വണ്ടര്‍ലായിലേക്ക് യാത്ര നടത്തും.

കൂടാതെ സ്ത്രീകളുടെ ആവശ്യാര്‍ത്ഥം മറ്റിടങ്ങളിലേക്കും യാത്രകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍ എന്നിവര്‍ക്ക് ഗ്രൂപ്പായി യാത്രയില്‍ പങ്കെടുക്കാം. നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടര്‍ലാ, ഗവി, സൈലന്റ് വാലി, വാഗമണ്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9846100728, 9544477954 എന്നീ നമ്പരുകളിള്‍ ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button