InternationalKeralaLatest

ചാറ്റ് ജി.പി.ടിയില്‍ പുതിയൊരു ഫീച്ചര്‍ കൂടി

“Manju”

ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപ്പൺ എ.ഐ 2024 ഓടെ പാപ്പരാകുമെന്ന്  റിപ്പോർട്ട് | Chat GPT maker Open AI to go bankrupt by 2024, report says

ജനപ്രിയ ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയില്‍ പുതിയൊരു ഫീച്ചര്‍ കൂടി. ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി നല്‍കുക മാത്രമല്ല; അത് വിവിധ ഭാഷകളില്‍ പറയാനും ഇനിമുതല്‍ ചാറ്റ് ജി.പി.ടിക്ക് കഴിയും. ഈ ഫീച്ചര്‍ നേരത്തെ തന്നെ ചാറ്റ് ജി.പി.ടി നിര്‍മാതാക്കളായ ഓപണ്‍ എ.ഐ പുറത്തുവിട്ടിരുന്നുവെങ്കിലും കഴിഞ്ഞദിവസം മുതലാണ് ലഭ്യമായിത്തുടങ്ങിയത്. 37 ഭാഷകളിലായി അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍ മറുപടി ലഭിക്കും. വെബ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.പുതിയ ഫീച്ചര്‍ വരുന്നതോടെ, ചാറ്റ് ജി.പി.ടിയുമായുള്ള സംഭാഷണം കൂടുതല്‍ എളുപ്പമാകും. ഉപയോക്താവിന്റെ ഭാഷ സ്വയം തിരിച്ചറിഞ്ഞ് അതേ ഭാഷയില്‍ തന്നെയായിരുന്നു ചാറ്റ് ജി.പി.ടിയുടെ മറുപടി. ചാറ്റ് ജി.പി.ടി 3.5 വേര്‍ഷനിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. ഇതിപ്പോള്‍ പേ വേര്‍ഷനാണ്. എന്നാല്‍, പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ അധിക പണം നല്‍കേണ്ടതില്ല.

Related Articles

Back to top button