IndiaLatest

വാട്സ്‌ആപ്പ് വെബ് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാന്‍ പുതിയ ഫീച്ചര്‍

“Manju”

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്‌ആപ്പ്. ഇത്തവണ വാട്സ്‌ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി വാട്സ്‌ആപ്പ് വെബ് വേര്‍ഷനില്‍ ലോഗിൻ ചെയ്യാനായി ക്യുആര്‍ കോഡ് സ്കാൻ ചെയ്യാറാണ് പതിവ്. എന്നാല്‍, വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്‌ആപ്പ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്ത അവസരത്തിൽ ഉപയോഗപ്രദമാകുന്ന തരത്തിലാണ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ലിങ്ക്ഡ് ഡിവൈസ് മെനുവിൽ നിന്നും ഈ ഫീച്ചർ തിരഞ്ഞെടുത്ത ശേഷം, മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.

• ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് എന്നിവയിൽ വാട്സ്ആപ്പ് വെബ് തുറക്കുക
• ക്യുആർ കോഡിന് താഴെ കാണുന്ന ലിങ്ക് വിത്ത് ഫോൺ നമ്പർ ഓപ്ഷൻ തിരഞ്ഞെടുക്കുക
• ഫോൺ നമ്പർ രേഖപ്പെടുത്തുക
• തൊട്ടുമുകളിലെ ത്രീ ഡോട്ട്സ് ഐക്കണിൽ ടാപ്പ് ചെയ്തശേഷം ലിങ്ക്ഡ് ഡിവൈസ് ക്ലിക്ക് ചെയ്യുക
• ലിങ്ക്ഡ് ഡിവൈസ് ടാപ്പ് ചെയ്തശേഷം ലിങ്ക് വിത്ത് ഫോൺ നമ്പർ തിരഞ്ഞെടുക്കുക
• ബ്രൗസർ സ്ക്രീനിൽ കാണുന്ന 8 അക്കമുള്ള കോഡ് നൽകി ഓപ്പൺ ചെയ്യാവുന്നതാണ്

Related Articles

Back to top button