KeralaLatest

ഇടുക്കിയില്‍ അരിക്കൊമ്പന്‍ തകര്‍ത്ത അതേ റേഷന്‍ കട ആക്രമിച്ച് ചക്കക്കൊമ്പന്‍

“Manju”

ഇടുക്കി: ഇടുക്കിയില്‍ പന്നിയാറിലെ റേഷന്‍ കടയില്‍ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷന്‍ കട ആക്രമിച്ചത്. റേഷന്‍ കടയുടെ ചുമരുകള്‍ ആന ഇടിച്ച് തകര്‍ത്തു. ഫെന്‍സിങ് തകര്‍ത്താണ് ചക്കക്കൊമ്പന്‍ അകത്ത് കയറിയത്. ഇന്ന് പുലര്‍ച്ചെ 3.30 യോട് കൂടിയാണ് ആന റേഷന്‍ കട ആക്രമിച്ചത്.

മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി തകര്‍ത്തിരുന്ന സ്ഥലമായിരുന്നു പന്നിയാര്‍ എസ്റ്റേറ്റിലെ ഈ റേഷന്‍ കട. അന്ന് റേഷന്‍ കട സ്ഥിരമായി തകര്‍ക്കുന്നതിനാല്‍ റേഷന്‍ കൊടുക്കാന്‍ പറ്റാത്ത സാഹചര്യം വന്നതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റി, പിന്നീട് റേഷന്‍ കട പുതുക്കി പണിതത്.

Related Articles

Back to top button