IndiaLatest

ജിയോയില്‍ ജോലി നേടാൻ അവസരം! സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ്

“Manju”

തിരുവനന്തപുരം: ഉദ്യോഗാർത്ഥികള്‍ക്ക് സുവർണാവസരവുമായി റിലയൻസ് ജിയോ. ടെക്നീഷ്യൻ തസ്തികയിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ് നടക്കും. മാർച്ച്‌ 16, 17 തീയതികളിലാണ് റിക്രൂട്ട്മെന്റ് ഉണ്ടാവുക. ഉദ്യോഗാർത്ഥികള്‍ രാവിലെ 10 മണി മുതല്‍ 3 മണിവരെ ജിയോയുടെ ഏരിയ ഓഫീസുകളില്‍ നേരിട്ട് എത്തി ഇന്റർവ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.

ഐടിഐ അല്ലെങ്കില്‍ എൻജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികള്‍ക്ക് ഡ്രൈവിംഗ് ലൈസൻസും ടൂവീലറും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ, ഇന്റർവ്യൂവിന് എത്തുമ്ബോള്‍ ബയോഡാറ്റ നിർബന്ധമായും കയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9778424399/ 9249095815 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button