InternationalLatest

പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ സയീദ് അഹമ്മദ് അന്തരിച്ചു

“Manju”

ലാഹോര്‍: മുന്‍ പാകിസ്ഥാന്‍ വിവാദ ടെസ്റ്റ് ക്യാപ്റ്റന്‍ സയീദ് അഹമ്മദ് അന്തരിച്ചു. 86 വയസ്സായിരുന്നു. ലാഹോറില്‍ വെച്ചായിരുന്നു അന്ത്യം. വിരമിച്ചതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് അകന്ന് ഏറെക്കുറെ ഏകാന്ത ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

1958 ലെ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് 20 ആം വയസില്‍ അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നത്. 1972-73 പര്യടനത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബണില്‍ അവസാന ടെസ്റ്റ് കളിച്ചു. 41 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം അഞ്ച് സെഞ്ചുറികളും 16 അര്‍ധസെഞ്ചുറികളും സഹിതം 2,991 റണ്‍സ് നേടിയിട്ടുണ്ട്. ഓഫ് സ്പിന്‍ ബൗളര്‍ കൂടിയായ അഹമ്മദ് 22 വിക്കറ്റുകളും വീഴ്ത്തി.

വലിയ വിവാദങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വിരമിച്ചത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസീസ് പേസര്‍ ഡെന്നിസ് ലില്ലിക്കെതിരെ അഹമ്മദ് വഴക്കിട്ടിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിക്കെതിരെ കളിക്കാതിരിക്കാന്‍ അഹമ്മദ് വ്യാജ പരുക്ക് കഥ പടച്ചുവിട്ടു. ഇത് പിന്നീട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തി. അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം പിന്നീട് ഒരിക്കലും പാക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

 

Related Articles

Back to top button