KeralaLatest

രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവര്‍ന്നു: നാല് യുവാക്കള്‍ പിടിയില്‍

“Manju”

അമ്പലവയല്‍: രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവര്‍ന്ന നാല് യുവാക്കള്‍ പിടിയില്‍. അമ്പലവയല്‍ പോലീസാണ് പിടികൂടിയത്. ആനപ്പാറ തോണിക്കല്ലേല്‍ വീ്ട്ടില്‍ അഭിജിത്ത് രാജ്9180, മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22) പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ ആര്‍ നവീന്‍ രാജ് (20) ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം എ അമല്‍ (19) എന്നിവരാണ് പിടിയിലായത്.

മാര്‍ച്ച് 15 ന് രാത്രിയാണ് സംഭവം. മഞ്ഞപ്പാറയില്‍ അമ്പല വയല്‍ സ്വദേശി ലീസിന് എടുത്ത വീ്ട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വില്‍പ്പനയ്ക്ക് പാകമായ ഉണക്ക കുരുമുളകാണ് മോഷ്ടിച്ചത്.

എസ് എച്ച് ഒ കെ പി പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ കെ എ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളം അറസ്റ്റ് ചെയ്തത്., എസ് സിപിഒ വികെ രവി, സി പി ഒമാരായ കെ ബി പ്രശാന്ത്, ജോജി, വിസ് സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Related Articles

Back to top button