KeralaLatest

തലസ്ഥാനത്ത് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയത് 16 ചന്ദന മരങ്ങള്‍

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീകാര്യം: ഗവ. എന്‍ജിനിയറിംഗ് കോളേജ് വളപ്പ്, മണ്‍വിളയിലെ റേഡിയോ സ്റ്റേഷന്‍ കോമ്പൌണ്ട് എന്നിവിടങ്ങളില്‍ നിന്നു ഒന്‍പതു തവണ മുറിച്ച്‌ കടത്തിയത് 16 ചന്ദന മരങ്ങളാണ്. സി.ഇ.ടി. കാമ്പസില്‍ ആറ് തവണയും റേഡിയോ സ്റ്റേഷന്‍ വളപ്പില്‍ മൂന്ന് തവണയും നടന്ന മോഷണങ്ങളിലാണ് ചന്ദന മരങ്ങള്‍ നഷ്ടപ്പെട്ടത്. അതി സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുണ്ടായ മോഷണങ്ങളില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. പലപ്പോഴായി ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരങ്ങള്‍ അതിസുരക്ഷാ മേഖലകളില്‍ നിന്ന് മുറിച്ച്‌ കടത്തിയിട്ടും ഇതുവരെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തതിന് പിന്നില്‍ ഒത്തുകളിയെന്ന ആരോപണം ബലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.ഇ.ടി. വളപ്പില്‍ നിന്ന് മുറിച്ചു കടത്തിയ നാല് ചന്ദന മരങ്ങളില്‍ മൂന്നെണ്ണം ഏറെ പഴക്കം ചെന്നതും ലക്ഷങ്ങള്‍ വില വരുന്നതുമാണ്.

എല്ലാത്തവണയും മരം മുറി യന്ത്രം ഉപയോഗിച്ചാണ് മരങ്ങള്‍ മുറിച്ച്‌ കടത്തിയതെന്ന് സംഭവ സ്ഥലം പരിശോധിച്ചാല്‍ മനസിലാകും. ഇത്തവണ മോഷണം പോയത് കോളേജിലെ സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന് സമീപത്തെ പുതിയ കെട്ടിടം പണി നടക്കുന്ന സ്ഥലത്തു നിന്ന് കോളേജ് കാന്റിന്‍ ഭാഗത്തും പമ്പ് ഹൗസിന് സമീപത്തും നിന്ന മരങ്ങളാണ്. മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ ചുവടുഭാഗങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ പരിശോധിച്ചു. സംഭവം പൊലീസിലെ മറ്റെതെങ്കിലും ഏജന്‍സികളെ കൊണ്ട് അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button