KeralaLatestPalakkad

പെപ്‌സി ഉത്പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു

“Manju”

ശ്രീജ.എസ്

പാലക്കാട് : കഞ്ചിക്കോട്ടെ പെപ്‌സി ഉത്പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു. ഉത്പ്പാദകരായ വരുണ്‍ ബിവറേജസ് ഇതുസംബന്ധിച്ച്‌ സംസ്ഥാന തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും നോട്ടീസ് നല്‍കി കഴിഞ്ഞു. നോട്ടീസ് നല്‍കി തൊണ്ണൂറാം ദിവസം അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇരുപത് വര്‍ഷത്തോളമായി കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അടച്ചു പൂട്ടുന്നത്. കമ്പനി അടച്ചുപൂട്ടുന്നതോടെ നാനൂറോളം ആളുകള്‍ക്കാണ് ജോലി ഇല്ലാതാകുന്നത്. ജീവനക്കാരുടെ കുടിശ്ശിക, നഷ്ടപരിഹാരം എന്നിവ നല്‍കുമെന്നും കമ്പനി മാനേജ്‌മെന്റ് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.

Related Articles

Back to top button