IndiaLatest

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവ്​; ആ​ല​പ്പു​ഴയില്‍ ബീച്ചുകളില്‍ പ്രവേശനം രാത്രി എട്ടുവരെ

“Manju”

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച്‌ ജി​ല്ല ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ്. ​ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ്ര​വേ​ശ​നം രാ​ത്രി എ​ട്ടു​വ​രെ ക്ര​മീ​ക​രി​ച്ചു. ബീ​ച്ചി​നോ​ട് ചേ​ര്‍​ന്ന അം​ഗീ​കൃ​ത ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും വൈ​കീ​ട്ട്​ എ​ട്ടു​വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​വൂ. ആ​ല​പ്പു​ഴ ബീ​ച്ചി​നോ​ട് ചേ​ര്‍​ന്ന വി​ജ​യ്​ പാ​ര്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​നും അ​നു​മ​തി​യാ​യി. രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​സ​മ​യം.
10 വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍, 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പാ​ര്‍​ക്കി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഹൗ​സ്​​ബോ​ട്ടി​െന്‍റ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യു​ടെ 50 ശ​ത​മാ​സം ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​വി​സ് ന​ട​ത്താ​നും അ​നു​മ​തി​യാ​യി. 10നും 65 ​വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ ബീ​ച്ചു​ക​ളി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​കൂ. ബീ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ക​ച്ച​വ​ട​ങ്ങ​ള്‍​ക്കും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണം. സ​ന്ദ​ര്‍​ശ​ക​ര്‍ മാ​സ്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം.
കോ​വി​ഡ് രോ​ഗ ല​ക്ഷ​ണം ഉ​ള്ള​വ​രും മ​റ്റു രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രും ബീ​ച്ചി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ സം​ബ​ന്ധി​ച്ച്‌ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ കാ​ണു​ന്ന വി​ധ​ത്തി​ല്‍ ബീ​ച്ചി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ട​വി​ട്ടു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മൈ​ക്ക് അ​നൗ​ണ്‍​സ്മെന്‍റും ന​ട​ത്ത​ണം.
ബീ​ച്ച്‌ പ​രി​സ​ര​ത്തു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, ശു​ചി​മു​റി​ക​ള്‍, ക​ട​ക​ള്‍ എ​ന്നി​വ ഇ​ട​വി​ട്ട്​ അ​ണു​മു​ക്ത​മാ​ക്ക​ണം. ഇ​വി​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ക്കു​പ്പ​ക​ള്‍, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​െ​ണ്ട​ന്ന്​ ഡി.​ടി.​പി.​സി, പോ​ര്‍​ട്ട്, ത​ദ്ദേ​ശ​വ​കു​പ്പ് എ​ന്നി​വ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.
ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം), ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മേ​ധാ​വി​ക​ള്‍, റ​വ​ന്യൂ അ​ധി​കാ​രി​ക​ള്‍, സെ​ക്ര​ട്ട​റി, ഡി.​ടി.​പി.​സി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടൂ​റി​സം, ഫോ​ര്‍​ട്ട്​ ഓ​ഫി​സ​ര്‍ എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

Related Articles

Back to top button