LatestThiruvananthapuram

വെഞ്ഞാറമൂട് വയ്യേറ്റ് വ്യാപാരി മരിച്ച നിലയിൽ.

“Manju”

ടെൻഡർ നടപടികൾ വൈകുന്നു : വെഞ്ഞാറമൂട് മേൽപ്പാല നിർമാണം അനിശ്ചിതത്വത്തിൽ, Thiruvananthapuram News,Trivandrum,തിരുവനന്തപുരം വാർത്തകൾ,Trivandrum News,Trivandrum District News

വെഞ്ഞാറമൂട് വയ്യേറ്റ് ചങ്ങാതി ഹോട്ടലിന് സമീപം പ്രൊവിഷൻ സ്റ്റോർ നടത്തിയിരുന്ന ഉണ്ണികൃഷ്ണൻ (51) ആണ് ഇന്ന് രാവിലെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനും കുടുംബവും വർഷങ്ങളായി വെഞ്ഞാറമൂടാണ് താമസം .  ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് കട തുറക്കുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. പതിവിലും നേരത്തെ ഇന്ന് വീട്ടിൽ നിന്നിറങ്ങിയതിനെക്കുറിച്ച് ഉണ്ണികൃഷ്ണനോട് ചോദിച്ചപ്പോൾ പാൽ വണ്ടി വരും അതിനാലാണ് നേരത്തെ പോകുന്നത് എന്നാണ് പറഞ്ഞത്.

സമീപത്തെ കച്ചവടക്കാർ ഷട്ടർ പകുതി തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത് . ഉടനെ വെഞ്ഞാറമൂട് പോലീസിനെ അറിയിക്കുകയും വെഞ്ഞാറമൂട് പോലീസ് എത്തി പരിശോധന തുടരുകയാണ്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം

Related Articles

Back to top button