IndiaLatest

ചിരിക്കുമ്പോള്‍ ഭംഗി തോന്നിക്കാന്‍ സര്‍ജറി; യുവാവിന് ദാരുണാന്ത്യം

വിവാഹത്തിന് ആഴ്ചകല്‍ക്ക് മുമ്പാണ് യുവാവ് മരിച്ചത്

“Manju”

ഹൈദരാബാദ്: ചിരിക്കുമ്പോള്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വിവാഹത്തിന് മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ഫെബ്രുവരി 16 ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍ സ്‌മൈല്‍ ഡിസൈനിംഗ് നടത്തുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജം മരിച്ചത്.

ശസ്ത്രക്രിയക്ക് മുന്‍പ് അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്ക്കിടെ ലക്ഷ്മി നാരായണ വിഞ്ജം ബോധരഹിതനാവുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പിതാവിനെ വിളിച്ച് ജീവനക്കാര്‍ ക്ലിനിക്കിലേക്ക് വരാന്‍ പറഞ്ഞെന്നും പിതാവ് രാമുലു വിഞ്ജം പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ലക്ഷ്മി നാരായണയെ ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പായിരുന്നു ലക്ഷ്മി നാരായണയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച ഡെന്റല്‍ ക്ലിനിക്ക്, 2017 മുതല്‍ 55-ലധികം അവാര്‍ഡുകള്‍ എന്നിങ്ങനെ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്.

 

Related Articles

Back to top button