KeralaLatest

കേന്ദ്രമന്ത്രി വി മുരളീധരന്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

പോത്തന്‍കോട്: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ ലോക്‌സഭാണ്ഡലം ബിജെപി സ്ഥാനാര്‍തഥിയുമായ വി മുരളീധരന്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് (26/03/24) ഉച്ചയ്ക്ക് 1.30 നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ശാന്തിഗിരി ആശ്രമത്തിലെത്തിയത്.

ദര്‍ശനമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വീകരിച്ചു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ എം ബാലമുരളി, കോലിയക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. മുരളികൃഷ്ണന്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

 

Related Articles

Back to top button