KeralaLatest

നിരന്തരം പട്ടിണികിടന്ന് ഭാരം കുറയുന്നത് കണ്ടു, സമാനതകളില്ലാത്ത സമര്‍പ്പണം; പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ

“Manju”

സിനിമാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഇന്ന ്ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ ബ്ലെസ്സിയ്‌ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുപ്രിയ മേനോന്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റെ കണ്ണില്‍ പൃഥ്വിരാജ് ആണ് എപ്പോഴും ‘ഗ്രെയിറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന് പറഞ്ഞിരിക്കുകയാണ് സുപ്രിയ. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരുടെയും മകള്‍ അലംകൃതയുമൊത്തുള്ള ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

2006 നവംബര്‍ മുതല്‍ എനിക്ക് പൃഥ്വിരാജിനെ അറിയാം, 2011 ല്‍ അദ്ദേഹത്തെ വിവാഹം കഴിച്ചു. നിരവധി സിനിമകളിലൂടെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു ചിത്രത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടില്ല. നിരന്തരം പട്ടിണി കിടന്ന് ഭാരം കുറയുന്നത്, വളരെ ക്ഷീണിച്ച ദിനങ്ങള്‍. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടിടത്തായിരുന്നു. മരുഭൂമിയിലെ ക്യാമ്പിലിരുന്ന് പൃഥ്വി ഇന്റര്‍നെറ്റിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ അവസരങ്ങള്‍ നഷ്ടമായി. ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ബ്ലെസി എന്ന സംവിധായകനൊപ്പം ഈ സിനിമ പൂര്‍ണമാകുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ നിങ്ങളുടെ ചിത്രത്തിന് വേണ്ടിയുള്ള സമര്‍പ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്ടി കാണുന്ന എല്ലാവര്‍ക്കും എല്ലാ വിജയവും സ്‌നേഹവും നേരുന്നു. പൃഥ്വിരാജ് നിങ്ങള്‍ എപ്പോഴും എന്റെ കണ്ണില്‍ ഗ്രെയിറ്റസ്റ്റ് ആണ്’ എന്നാണ് സുപ്രിയ എഴുതിയിരിക്കുന്നത്.

Related Articles

Back to top button