IndiaLatest

ഈറോഡ് എം.പി. എ. ഗണേശമൂര്‍ത്തി അന്തരിച്ചു

“Manju”

കോയമ്ബത്തൂർ: എം.ഡി.എം.കെ. നേതാവും ഈറോഡ് എം.പി.യുമായ എ. ഗണേശമൂർത്തി(77) അന്തരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഞായറാഴ്ച രാവിലെയാണ് ഗണേശമൂർത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് ഗണേശമൂർത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഗണേശമൂർത്തിയെ ആദ്യം ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധചികിത്സയ്ക്ക് കോയമ്ബത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈറോഡ് സ്വദേശിയായ ഗണേശമൂർത്തി മൂന്നു തവണ എം.പി.യും ഒരു തവണ എം.എല്‍.എയുമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ ഈറോഡ് മണ്ഡലത്തില്‍ ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിച്ചത്. ഇത്തവണ പാർട്ടിക്ക് ലഭിച്ച ഒരു സീറ്റില്‍ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകൻ ദുരൈ വൈക്കോയാണ് മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണേശമൂർത്തിക്ക് സീറ്റ് നല്‍കാനായിരുന്നു പാർട്ടി പദ്ധതി. ഗണേശമൂർത്തിയെ ഒഴിവാക്കിയതില്‍ അദ്ദേഹത്തിന് മനോവിഷമമുണ്ടായിരുന്നു.

Related Articles

Back to top button