Latest

ചികിത്സയില്ലാതെ ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്നു

“Manju”

അ​ടി​മാ​ലി: തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യ ഇ​ടു​ക്കി​യി​ല്‍ പേ​വി​ഷ ബാ​ധ​ക്കെ​തി​രാ​യ വാ​ക്‌​സി​ന്‍ ല​ഭ്യ​മ​ല്ലാ​ത്ത​ത്​ ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​വ​രെ സൂ​ക്ഷി​ക്കേ​ണ്ട വാ​ക്‌​സി​നാ​ണ് ജി​ല്ല​യി​ലെ​ങ്ങും ഇ​ല്ലാ​ത്ത​ത്. ഇ​തോ​ടെ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ​യും പേ​വി​ഷ ബാ​ധ എ​ല്‍ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ​യും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ര്‍ വ​ന്‍തു​ക ന​ല്‍കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. പാ​മ്പ്​ ക​ടി​ച്ചാ​ല്‍ എ​ടു​ക്കേ​ണ്ട ആ​ന്‍​റി​വെ​ന​വും ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്ല.വ​ള​ര്‍ത്ത് മൃ​ഗ​ങ്ങ​ളു​ടെ​യോ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ​യോ ആ​ക്ര​മ​ണ​ത്തി​ല്‍ ചെ​റി​യ പ​രി​ക്ക് എ​ല്‍ക്കു​ന്ന​വ​ര്‍ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മു​ത​ല്‍ വാ​ക്‌​സി​നേ​ഷ​നു​ണ്ട്. ഗു​രു​ത​ര പ്ര​ശ്‌​ന​മു​ള്ള​വ​ര്‍​ക്ക്​ എ​ടു​ക്കേ​ണ്ട എ.​ആ​ര്‍.​വി വാ​ക്‌​സി​നാ​ണ് ഇ​ല്ലാ​ത്ത​ത്. ഇ​തി​ന് 10,000 രൂ​പ​ക്ക് മു​ക​ളി​ലാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ങ്കു​ള​ത്ത് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ​യാ​ള്‍ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​യ​ത്. മ​റ്റ് രോ​ഗ​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്ന​തി​നാ​ല്‍ ഇ​ദ്ദേ​ഹം മ​രി​ക്കു​ക​യും ചെ​യ്​​തു.

Related Articles

Back to top button