KeralaLatest

സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

“Manju”

Image result for സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ശ്രീജ.എസ്

ആലത്തൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനി സാരിത്തൊട്ടിലില്‍ കഴുത്തു കുരുങ്ങി മരിച്ചനിലയില്‍. തേങ്കുറിശ്ശി മഞ്ഞളൂര്‍ ചക്കിങ്കല്‍ ചന്ദ്രന്റെ (രാജു) മകള്‍ നന്ദനയാണ് (17) മരിച്ചത്. അബദ്ധത്തില്‍ കുരുങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കിടപ്പുമുറിയില്‍ സാരികൊണ്ട്‌ കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക്‌ ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നതായും, അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കള്‍ പറയുന്നു. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടില്‍. ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ് നന്ദന. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button