AlappuzhaKeralaLatest

ജന്മഗൃഹ തീര്‍ത്ഥയാത്ര, സത്സംഗത്തില്‍ ശോഭസുരേന്ദ്രന്‍ പങ്കെടുത്തു.

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : ആലപ്പുഴ ചന്ദിരൂരില്‍ നടന്ന ജന്മഗൃഹ തീര്‍ത്ഥയാത്രയുടെ സമാപന ചടങ്ങില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ പങ്കെടുത്തു.

രാവിലെ ആശ്രമത്തിലെ വിവിധ ഏരിയകളില്‍ നിന്നും ഭക്തര്‍ ജന്മഗൃഹതീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുവാനായി ഗുരുവിന്റെ ജന്മഗൃഹമായ ചേര്‍ത്തല ചന്ദിരൂര്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി ബ്രഹ്മചാരി ഊര്‍മ്മിള ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ചോതി തീര്‍ത്ഥയാത്ര നടന്നു.

തുടര്‍ന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സത്സംഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്ത് സംസാരിച്ചു. ആശ്രമം ബ്രാഞ്ച് ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി, സ്വാമി വത്സലന്‍ ജ്ഞാനതപസ്വി ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി ചുമതലക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button