IndiaKeralaLatest

യാമപ്രാര്‍ത്ഥനയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് താമസസൗകര്യമൊരുങ്ങി

“Manju”

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ യാമപ്രാര്‍ത്ഥനയ്ക്ക് എത്തുന്ന സ്ത്രീ ജനങ്ങൾക്ക് താമസിക്കുവാന്‍ സൗകര്യമായി. ശാന്തിഗിരി ഷോപ്പിംഗ് മാളിന് പിറകുവശം ശാന്തിഗിരി പോസ്റ്റ് ഓഫീസ് ബില്‍ഡിംഗില്‍ മുന്‍ മാതൃമണ്ഡലം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് യാമപാര്‍ത്ഥനയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. നേരത്തെ ഈ സൗകര്യം ഗസ്റ്റ് ഹൗസ് No 2 വിലായിരുന്നു. ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ നിന്നുമുള്ള ഗുരുഭക്തര്‍ പോത്തന്‍കോട് ആശ്രമത്തില്‍ യാമപ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേരുന്നുണ്ട്. രാത്രി കാലത്ത് ഓരോ യാമം ഇടവിട്ടും ഏരിയകളില്‍ നിന്നെത്തുന്നവര്‍ പ്രാര്‍ത്ഥനയില്‍ ഉണ്ടാകും.

Related Articles

Back to top button