IndiaLatest

ഉത്തരാഖണ്ഡില്‍ സിഖ് നേതാവ് വെടിയേറ്റു മരിച്ചു

“Manju”

ഉത്തരാഖണ്ഡിൽ സിഖ് നേതാവ് വെടിയേറ്റു മരിച്ചു -VIDEO | Sikh leader shot dead  in Uttarakhand | Madhyamam

ഡറാഡൂണ്‍/രുദ്രാപുർ: ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയില്‍ നാനാക്മട്ട സാഹിബ് ഗുരുദ്വാര ദേര കർസേവ തലവൻ ബാബ തർസേം സിങ് വെടിയേറ്റു മരിച്ചു. ആക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാണെന്നും ഇരുവരും സിഖുകാരാണെന്നും ഉധംസിങ്നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു.

https://twitter.com/i/status/1773241105795912003

വ്യാഴാഴ്ച രാവിലെ 6.15ഓടെ ഗുരുദ്വാരയില്‍ എത്തിയ ആക്രമികള്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ബാബ തർസേം സിങ്ങിനെ മുന്നില്‍നിന്നും പിന്നില്‍നിന്നും വെടിയുതിർക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ എട്ടു പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

 

Related Articles

Back to top button