KeralaLatest

യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് ആരംഭിക്കും

“Manju”

രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര' ജനുവരി 31 ന് ആരംഭിക്കും |  The Editors Live

ശ്രീജ.എസ്

തിരുവനന്തപുരം: യുഡിഎഫിന്റെ ‘ഐശ്വര്യ കേരളയാത്ര’ 2021 ജനുവരി 31 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. രമേശ് ചെന്നിത്തല ആണ് കേരളയാത്ര നയിക്കുകയെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് അവസാനിക്കും.

ജനുവരി 31 വൈകിട്ട് 4 മണിക്ക് ആണ് യാത്ര ആരംഭിക്കുക140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നത്. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര നടക്കുക. യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി പി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വി ഡി സതീശന്‍ (കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button