IndiaKeralaLatest

ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങള്‍ മുഖാമുഖം കണ്ട മലയാളി നഴ്‌സ്‌ പറയുന്നത്

“Manju”

ഡല്‍ഹി: കൊവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ദിനംപ്രതി കടന്ന് പോയിക്കൊണ്ടിരുന്ന സംഘര്‍ഭരിതമായ അന്തരീക്ഷവും വ്യക്തമാക്കുകയാണ് ഡല്‍ഹിയിലെ മലയാളി നഴ്‌സ് സാന്ദ്ര. ഡോ. സാന്ദ്ര സെബാസ്റ്റ്യന്റെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
എനിക്ക് ജീവിക്കണം’, എന്ന് രോഗികള്‍ തങ്ങളോട് പറയുമ്ബോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കടന്നുപോകുന്ന മാനസികാവസ്ഥയും ഒരു 22കാരന്റെ മാതാപിതാക്കളോട് തന്റെ മകന്‍ ഇനിയില്ലെന്ന് പറയേണ്ടിവരുന്നത് എത്ര വേദനജനകമായ അവസ്ഥയാണെന്നും ഒന്നാം വര്‍ഷ റസിഡന്റ് ഡോക്ടറായ സാന്ദ്ര വ്യക്തമാക്കുന്നുണ്ട്.
ഒന്നാം വര്‍ഷ റസിഡന്റ് ഡോക്ടറായ ഞാന്‍ 2021 മാര്‍ച്ച്‌ 30 നാണ് ആദ്യമായി ഒരു കൊവിഡ് മരണത്തിന് സാക്ഷിയായത്. തലേദിവസം രാത്രി ഒരു കോവിഡ് രോഗിയെ ഞങ്ങളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായിരുന്നു, പക്ഷെ 40കാരനായ അദ്ദേഹം രോഗത്തെ അതിജീവിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ പിറ്റേന്ന് അദ്ദേഹം മരിച്ചു ഞാന്‍ മരവിച്ചുപോയി.
ഇപ്പോള്‍ ഞാന്‍ ഐസിയുവില്‍ ജോലി ചെയ്യാന്‍ തുടങ്ങി; ‘2020 വളരെ മോശമായിരുന്നു’ എന്ന് പറഞ്ഞ് എന്റെ സീനിയേഴ്‌സ് എനിക്ക് ധൈര്യം നല്‍കി. എന്നാല്‍ 2020 നെ മറികടക്കാന്‍ 2021 ന് കൂടുതല്‍ സമയമെടുത്തില്ല. ഇപ്പോള്‍, ഗുരുതരമായ 5 രോഗികളെങ്കിലും ദിവസവും വരുന്നു; അവരില്‍ 23 പേര്‍ ദിവസേന മരിക്കുന്നു.
ഏപ്രില്‍ ആദ്യ വാരത്തില്‍, രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഒരു 22കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമായിരുന്നു, തുടര്‍ന്ന് എമര്‍ജന്‍സി വാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടി. അവന്‍ അവിടെ ഉണ്ടായിരുന്ന 4 ദിവസവും ഞാന്‍ അദ്ദേഹത്തെ ബോധമുള്ളവനായി കണ്ടിട്ടില്ല. രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് എനിക്കറിയാമായിരുന്നു.
എല്ലാ ദിവസവും, അവന്റെ 50 വയസ്സുള്ള മാതാപിതാക്കള്‍ എന്നോട് ചോദിക്കുമായിരുന്നു, ‘ഞങ്ങള്‍ പഴങ്ങളും പച്ചക്കറികളും നല്‍കിയാല്‍ അവന്‍ വേഗം സുഖം പ്രാപിക്കുമോ?’ എന്ന്. എന്നിട്ട് അവര്‍ സ്വയം പറയും, ‘പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, അവന്‍ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല’ .
എന്നാല്‍ നിങ്ങള്‍ കൊവിഡ് വാര്‍ഡില്‍ നില്‍ക്കുന്നിടത്തോളം ഇതിനെയെല്ലാം നേരിടുന്നിടത്തോളം ഇതൊന്നും പ്രാവര്‍ത്തികമല്ല. അത് ഞാന്‍ പഠിച്ച കാര്യമാണ്. നാലാം ദിവസം ആ 22കാരന്‍ മരിച്ചു. അത് അവന്റെ മാതാപിതാക്കളോട് പറഞ്ഞു. ഞാന്‍ ഇല്ലാതാകുന്നത് പോയലെയാണ് എനിക്കപ്പോള്‍ തോന്നിയത്.
പിന്നീട് ഇത്തരം സാഹചര്യങ്ങളില്‍ ബന്ധുക്കളെ നേരത്തെ തന്നെ എന്തുണ്ടായാലും അതിനെ നേരിടാന്‍ പ്രാപ്തരാക്കും വിധമാണ് ഞാന്‍ സംസാരിച്ചിരുന്നത്. പള്‍സ് കുറവാണെന്നും മറ്റും ഞാന്‍ അവരെ അറിയിക്കാന്‍ തുടങ്ങി. അവര്‍ക്ക് ഇല്ലാത്ത പ്രതീക്ഷ കൊടുക്കാത്ത വിധത്തിലായിരുന്നു ഞാന്‍ രോഗികളുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നത്.
ഇപ്പോള്‍, എന്റെ രോഗികളോട് കള്ളം പറയാന്‍ ഞാന്‍ പഠിച്ചു ‘ഞാന്‍ രക്ഷപ്പെടുമോ?’ എന്ന് അവര്‍ എന്നോട് ചോദിക്കുമ്ബോള്‍, അവര്‍ക്ക് പ്രതീക്ഷ കൊടുക്കാന്‍ എനിക്കറിയാം. ആരെങ്കിലും അവരുടെ അവസാന നിമിഷം ആശങ്കയോടുകൂടി ചിലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ 2 ആഴ്ചയില്‍, ഏറ്റവും മോശവും ദുഷ്‌ക്കരവുമായി അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഐസിയുവിലേക്ക് കൊണ്ടുപോകുന്നതിന് മുമ്ബ് ഒരു രോഗിയുടെ അവസാന വാക്കുകള്‍ ഇങ്ങനെയായിരുന്നു, ’11 ഉം 4 ഉം വയസ്സുള്ള കുട്ടികളുണ്ട് എന്റെ വീട്ടില്‍ . എനിക്ക് ജീവിക്കണം’.
എന്നാല്‍ കുറച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം, അവസാനമായി അവരുടെ ശരീരം പോലും കാണനാവില്ലെന്ന് എനിക്ക് അവരുടെ മക്കളോട് പറയേണ്ടി വന്നു. ‘എനിക്ക് മമ്മയെ കെട്ടിപ്പിടിക്കണം’ എന്ന് അലറുകയായിരുന്നു അവരുടെ ഇളയകുട്ടി, അവളെ അവിടെ നിന്നും മാറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്റെ മുമ്ബില്‍. ആ നിമിഷം എങ്ങനെയാണ് കടന്ന് പോയതെന്ന് എനിക്ക് ഇന്നും അറിയില്ല.
ഞങ്ങളുടെ മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ കാണുമ്ബോള്‍, ഞാന്‍ ഒരിക്കലും ജനിച്ചിട്ടില്ലായിരുന്നെങ്കില്‍ എന്ന് പല തവണയും ആഗ്രഹിച്ച്‌ പോയിട്ടുണ്ട്. എന്റെ മാനസികാരോഗ്യം നഷ്ടപ്പെടുന്നു; ചിലപ്പോഴൊക്കെ, ഞാന്‍ മരണത്തെക്കുറിച്ച്‌ സ്വപ്നം കാണുന്നു. എന്നെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരേയൊരു കാര്യം, ഞാന്‍ അവിടെയുള്ള എല്ലാ ദിവസവും, ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതാണ്.
അമ്ബത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് എന്റെ മാതാപിതാക്കള്‍. അവര്‍ കേരളത്തില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കോണ്ടി വന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്റെ മാതാപിതാക്കളേയും ശുശ്രൂഷിക്കും എന്ന് ചിന്തിച്ചുകൊണ്ട് എന്നാല്‍ കഴിയാവുന്നത്ര കഠിനാധ്വാനം ചെയ്യുകയാണ് ഞാന്‍.
എല്ലാ ദിവസവും ഞാന്‍ അമ്മയുംഅപ്പയുമായി സംസാരിക്കുകയും കാര്യങ്ങളെല്ലാം ശരിയാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യാറുണ്ട്. എന്നിട്ടും, ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. ‘എനിക്ക് കൊവിഡ് ബാധിച്ച്‌ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എന്റെ മാതാപിതാക്കളെ ആര് നോക്കും? എന്ന് ആശങ്കയാണ് എനിക്കുള്ളത്.
അതിനാല്‍, എനിക്ക് നിങ്ങളോട് എല്ലാവരോടും ആവശ്യപ്പെടാനുള്ളത് പുറത്ത് അവസ്ഥ എത്ര മോശമാണെന്ന് മനസിലാക്കി വീട്ടില്‍ തന്നെ തുടരുക എന്നതാണ്. നിങ്ങളുടെ മാസ്‌കുകള്‍ ശരിയായി ധരിക്കുക, പുറത്തുകടക്കാന്‍ കഴിയാത്തത് കൂട്ടിലാക്കപ്പെട്ടത് പോലെയാണെന്ന് കരുതരുത്. വീട്ടില്‍ താമസിക്കാനാകും എന്നത് ഒരു അനുഗ്രഹമാണെന്ന് മനസ്സിക്കുക.

Related Articles

Check Also
Close
Back to top button