LatestThiruvananthapuram

ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ വഴിതിരിച്ചുവിടും

“Manju”

തിരുവനന്തപുരം: എംജിആർ ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 2)വിവിധ ട്രെയിനുകള്‍ വഴി തിരിച്ചുവിടും. നാല് ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്. ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിരുവള്ളൂരിലായിരിക്കും യാത്ര അവസാനിപ്പിക്കുന്നത്. ഇന്ന് ആലപ്പുഴധൻബാദ് എക്‌സ്പ്രസിനും കൊച്ചുവേളി ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്പ്രസിനും ചെന്നൈ സെൻട്രലില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. പേരമ്പൂർ വഴി ഈ ട്രെയിനുകള്‍ വഴി തിരിച്ചുവിടും. അതേസമയം ആലപ്പുഴചെന്നൈ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി.

വഴിതിരിച്ച്‌ വിടുന്ന ട്രെയിനുകള്‍

1. ആലപ്പുഴധൻബാദ് എക്സ്പ്രസ്(13352) ചെന്നൈ സെൻട്രലില്‍ ഇന്ന് സ്റ്റോപ്പ് ഉണ്ടാകില്ല പകരം പേരാമ്പൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

2. കൊച്ചുവേളിഗോരഖ്പൂർ രപ്തിസാഗർ എക്‌സ്പ്രസ്(12512) ചെന്നൈ സെൻട്രലില്‍ ഇന്ന് സ്റ്റോപ്പ് ഉണ്ടാകില്ല പകരം പേരാമ്ബൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

3. ഇന്നലെ (ഏപ്രില്‍ 1) ഇൻഡോറില്‍ നിന്ന് പുറപ്പെട്ട ഇൻഡോർ ജംഗ്ഷൻ കൊച്ചുവേളി അഹല്യ നഗരി എക്‌സ്പ്രസ് (22645) പേരാമ്പൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

4. ഇന്നലെ ധൻബാദില്‍ നിന്ന് പുറപ്പെട്ട ധൻബാദ്ആലപ്പുഴ എക്‌സ്പ്രസ് (13351) പേരാമ്പൂരില്‍ നിന്ന് വഴിതിരിച്ചുവിടും.

Related Articles

Back to top button