KeralaLatest

നാഷണൽ ആൽക്കഹോൾ സ്‌ക്രീനിംഗ് ഡേ പ്രോഗ്രാമിന് ആതിഥേയത്വം വഹിച്ച് ശാന്തിഗിരി ഹൈദരാബാദ്

“Manju”

ഹൈദരബാദ് (തെലങ്കാന) : നാഷണൽ ആൽക്കഹോൾ സ്‌ക്രീനിംഗ് ഡേ പ്രോഗ്രാമിന് ആതിഥേയത്വം വഹിച്ച് ശാന്തിഗിരി ഹൈദരാബാദ് റീജ്യണല്‍ ഓഫീസ്. ഇന്നലെ (7-4-2224) ഞായറാഴ്ച നടന്ന ഏകദിന സെമിനാറില്‍ ഒ.എന്‍.ജി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കുമാരസ്വാമി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സി.എസ്.ആര്‍. വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൈലാഷ് കാന്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മോട്ടിവേഷന്‍ സ്പീക്കറും ദിസയുടെ സ്ഥാപക ചെയര്‍മാനുമായ ഗൗതം ഗ്രിഡല്ലൂരി, മനുഷ്യ സ്നേഹിയും ടി.ജി.എഫ് സ്ഥാപക ഡയറക്ടറും, നടിയും മോഡലും മിസിസ് ഇന്ത്യ വേള്‍ഫ് ഫൈനലിസ്റ്റുമായ രോഹിണി റെഡ്ഡി, സഹായ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അനിത എന്നിവര്‍ പങ്കെടുത്തു.

വെല്ലുവിളി നിറഞ്ഞതാണ് ഇന്നത്തെ സമൂഹീക ജീവിതം, മദ്യവും മയക്കു മരുന്നുകളുടെയും ഉപയോഗം കുടുംബങ്ങളെ ശൈഥില്യമാക്കിക്കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിലാണ് ശാന്തിഗിരി ആശ്രമം ഹൈദരാബാദിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശാന്തിഗിരിയിലൂടെ സമൂഹത്തിന് ലഭിക്കുന്ന സംഭാവനകളെ അവർ അഭിനന്ദിച്ചു. അഭ്യുദയകാംക്ഷികളും, സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സെമിനാറില്‍ ബ്രഹ്മചാരി മീമൂൺ, ബ്രഹ്മചാരി വന്ദനൻ, ശാന്തിഗിരി ആശ്രമം, ഹൈദരാബാദ് റീജ്യണ്‍  മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) എസ്.എച്ച്. പ്രമോദ് കുമാര്‍, ശാന്തിഗിരി ആയുര്‍വേദ സിദ്ധ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് മാനേജര്‍ രാജേഷ്, ഡോ. അരുൺദാസ്, ഡോ. അനന്തു പ്രഹ്ലാദൻ, ഡോ. അഭിരാമി, ദിലീപ്, ശരണ്യ തുടങ്ങിയ സ്റ്റാഫംഗങ്ങളും ചടങ്ങുകളില്‍ ഭാഗഭാക്കായി.

Related Articles

Back to top button