InternationalLatest

ട്രംപ് ആശുപത്രി വിട്ടു

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍:കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. ‘ആശുപത്രി വിടുകയാണ്. കൊവിഡിനെ ഭയപ്പെടേണ്ട. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായി.’-അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയില്‍നിന്ന് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങി.

ആശുപത്രിക്ക് പുറത്തു കാത്തുനിന്ന അനുയായികളെ അദ്ദേഹം അഭിവാദ്യം ചെയ്തു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. തുടര്‍ന്ന് മാസ്ക് അഴിച്ചുമാറ്റി. മൂന്ന് ദിവസമാണ് ട്രംപ് ആശുപത്രിയില്‍ കഴിഞ്ഞത്. രോഗമുക്തി നേടാതെയാണ് പ്രസിഡന്റ് ആശുപത്രി വിടുന്നതെന്ന് ഡോക്ടര്‍ അറിയിച്ചു.

Related Articles

Back to top button